To Remember that this was a state

I have been in such a state to be frustrated when seeing girls.But I wish i will not even remember i’ve came through such an experience.
13 march 2015.
I may not believe in future that we were in deep love and even we will think about to jump from our homes to somewhere else, as we always said. 😁
But now all things changing. Now iam not thinking always about you. Now i have started chatting in online chat apps and dating apps. I know its not good.But i have no idea.
What ever it may be your mother’s intention, iam sure about our love.I feel it was a very amazing life in our whole life.
Now I realise that the society is searching for money making machines.
They always want some millionaires and billionaires.They dont have a heart to love.
They dont have time to chat.
They dont have parks to sit.
They dont have money to tour.
They are unhappy every time thinking about making happy life.

Advertisements

ബൂസ്റ്റ്‌ മില്ക്ക്

തിരുവനന്തപുരം നഗരത്തെ കോഴിക്കോടിനെ പോലെ എനിക്ക് പരിചിതമാക്കി തന്ന പ്രിയ കൂട്ടുകാരാൻ ഷാമിലിനെ എനിക്ക് നല്കിയ ദൈവത്തിനു സ്തുതി.നന്മ മാത്രം പ്രസരിപ്പിക്കുന്ന മുഖമാണ് അവന് .എപ്പോഴും ഒരു കുളിര്മഴ പോലെയാണ്.ആരെയും തണുപ്പിക്കുന്ന എന്തിനെയും കുളിരുള്ളതാക്കുന്ന സ്നേഹം മാത്രം ഉള്ളിലുള്ളവൻ.അവന്റെ കൂടെ ആരും സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടും.ചിലര് അങ്ങനെയാണ്,നഷ്ടപ്പെടുമ്പോഴേ വേദന അറിയുകയും ദൂരെയാകുമ്പോൾ സ്നേഹം മനസ്സിലാകുകയും ചെയ്യും..തമ്പാനൂർ കിഴക്കേ കോട്ട റോഡിലൂടെ എപ്പോൾ പോയാലും ബുഹാരി ഹോട്ടലിനു മുന്നിലെ ബൂസ്റ്റ്‌ മില്ക്ക് കുടിക്കാത്ത ദിനങ്ങളുണ്ടയിരുന്നില്ല ഞങ്ങള്ക്ക്..ഇപ്പോൾ അവൻ പോയതിനു ശേഷം പലവട്ടം അതിനു അടുത്ത്  പോയെങ്കിലും കുടിക്കാൻ കഴിഞ്ഞില്ല.ഞങ്ങള്ക്ക് അവനെ ഇത്രമേൽ നഷ്ടപെടുന്നുന്ടെങ്കിൽ അവന്റെ പ്രിയ കൂട്ടുകാരിക്ക് എത്ര വിരഹം ഉണ്ടായിരിക്കും? എനിക്ക് പ്രത്യേകിച്ചും ചില ദിവസങ്ങളിൽ ഒരുപാട് ദുഃഖങ്ങൾ പേറി ജോലി സ്ഥലം വിട്ടു വരുമ്പോൾ എവിടാ ബ്രോ എന്ന് ചോദിച്ചു കൊണ്ടുള്ള അവന്റെ ഫോണ്‍ കോളുകൾ എത്ര സാന്ത്വനം നല്കിയിരുന്നുവെന്ന് എനിക്കും പടച്ചോനും മാത്രേ അറിയൂ..

സുഗന്ധിപ്പൂക്കൾ

നനയാന് ബാക്കി വച്ച മഴ.
മൂക്കും മുമ്പേ ആർത്തി മൂത്ത്
ഒടിച്ചു തിന്ന കരിമ്പിൻ തണ്ട്.
പറക്കും മുമ്പേ തളർന്നു വീഴുന്ന
വാലിൽ നീളൻ നൂല് കെട്ടിയ
തുമ്പിയുടെ ദയനീയത.
പുതമണ്ണിൽ പരതി
നാം കണ്ടെടുത്ത
വെള്ളാരം കക്കകളുടെ ശേഖരം.
ഓർക്കാൻ തുടങ്ങും മുമ്പേ നീ മറന്നു പോയോ
നിൻറെ കണങ്കൈ പിടിച്ച്
നാം ഓടിത്തീർത്ത ഒറ്റയടിപ്പാതയിലെ
ഉച്ചവെയിൽ തണൽതുരുത്തുകൾ.
ഇല്ല ഞാൻ മറക്കുകില്ല
മരിക്കുവോളം പോവാത്ത ജീവനെ.
ഞാൻ മറക്കുകില്ല
ഇരുണ്ട മുറികൾക്കപ്പുറം
നാം ഓടിക്കളിച്ച വിശാല ഭൂമിയെ.
ചൂണ്ടയിട്ട് അടങ്ങാത്ത ക്ഷമയോടെ1391701_606812222714239_572812755_n
നാം പിടിച്ച പള്ളത്തികളെ.
ഒരിക്കലുമെത്താത്ത ആകാശത്തിലേക്ക്
നാം അയച്ച സന്ദേശവാഹിയായ
പട്ടം.
കലഹിച്ചും സ്നേഹിച്ചും
നാം ജീവിച്ച വലിയതെങ്കിലും
ചെറിയ തറവാട്ടുവീട്.